ദേശീയ കാര്ഷിക ഓൺലൈൻ വിപണന പദ്ധതി; കേരളമില്ല

ദേശീയ കാര്ഷിക ഓൺലൈൻ വിപണന പദ്ധതി; കേരളം പുറത്ത് ന്യൂഡല്ഹി: കേന്ദ്ര സർകാരിന്റെ പുതിയ അറിയിപ്പ് പ്രകാരം ദേശീയ കാര്ഷിക ഓൺലൈൻ വിപണന പദ്ധതിയില് കേരളം ഉള്ള്പെടില്ല. കാര്ഷിക ഉല്പാദന വിപണന നിയമം നടപ്പാക്കാത്ത തുകൊണ്ടാണ് പദ്ധതിയില് സംസ്ഥാനത്തെ ഉള്പ്പെടുത്താത്തത്. 585 മാര്ക്കറ്റുകളെ കൂട്ടിയിണക്കിയുളള പദ്ധതിയാണ് ആദ്യം ആരംഭിക്കുന്നത്. കര്ഷകര്ക്കും വില്പ്പനക്കാര്ക്കും ഒരുപോലെ ഇടപെടാനുള്ള വേദിയാണ് ഓൺലൈൻ വിപണിയിലൂടെ സാധ്യമാകുന്നത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡിഷ, കര്ണാടക എന്നി സംസ്ഥാനങ്ങളില് ഓൺലൈൻ വിപണികള് സംസ്ഥാന അടിസ്ഥാനത്തില് നടത്തുന്നുണ്ട്. ഇവയെ കോര്ത്തിണക്കി ദേശീയ അടിസ്ഥാനത്തിലുളള വിപണിയാണ് ആവിഷ്ക്കരിക്കുന്നത്

1234567